Sunday, December 30, 2012

മല്ലൂസ്, വെറുതെ അത്യാഗ്രഹിയാവാതെ...എന്തൂട്ടാ അച്ചായാ രാവിലെ ലാപ്പിന് മുമ്പിൽ അന്തംവിട്ടിരിക്ക്ണ്? ഈലോകത്ത് സൂപ്പറായോ? എവടംവരെയെത്തി?

എവടെ എത്താൻ.. ഈലോകം തല കീഴായ് മറിഞ്ഞിരിക്കുന്നു. പാതാളത്തിലുള്ളവർ മുകളിലെത്തി.. വർഷത്തിൽ വിസിറ്റിന് പോലും വരാത്ത മാവേലിമാരാ ചന്ദീരൻ കുഞ്ഞിനെ പോലെ മുകളിൽ.

അയ്യോ, എന്താ അച്ചായ ഇത്, രണ്ട് ദിവസം മുമ്പ് ഗ്രാഫിൽ നാലുണ്ടായിരുന്നത് ഇന്ന് പോയിന്റ് രണ്ടിൽ! ഇന്ത്യ റോകറ്റ് വിട്ടത് പോലെ താഴോട്ടായല്ലൊ പോക്ക്!! കഷ്ടം, ട്യൂഷനു വന്ന കൊച്ചുകളോടൊക്കെ പറഞ്ഞു വോട്ട് ചെയ്യിപ്പിച്ചിട്ടാ അന്ന് നാലിലെത്തിയിരുന്നത്. ഇനി വല്ലവരും അസാധുവാക്കിയോ? പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ലൊട്ട് വോട്ട് സ്വീകരിക്കില്ലെന്നുണ്ടോ? ഹൊ! എന്റ മറിമായമേ എന്തെല്ലാം വാഗ്ദാനങ്ങളാണ് കുട്ടികൾക്ക് നൽകിയത്, ഇരുപത്തയ്യായിരൊം കണ്ടു, കേക്കും ഐസ്ക്രീമും..!!

എടീ, നീ ഒന്നുകൂടി സഹായിക്കണം, ഇരുന്നൂറ് രൂപ താ.

അതെന്തിനാ അച്ചായ, ഇതിന്റെ പേരിലൊന്നും വിഷം വാങ്ങുന്നതൊന്നും ആലോചിച്ചെന്നെ സുഖിപ്പിക്കരുത്. എല്ലാത്തിലും മായമുള്ള കാലമാ, ഒന്നും ഏൽകില്ല, കാശ് പോകാൻ ഓരോ സൽബുദ്ധികളേ…!

അല്ലടീ, ഇനിക്ക് ഒരു ത്രീജി കണക്ഷനെടുക്കാനാ. അഞ്ഞൂറ് വോട്ടെങ്കിലും ചെയ്യാൻ അതുമതി. ഇരുന്നൂട് ഉലുപ കളഞ്ഞാൽ ഇരുപത്തയ്യായിരം കിട്ടും!

വേണ്ടച്ചായ, എന്നെക്കാളേറെ ബ്ലോഗിനെ പ്രേമിച്ച നിങ്ങളെ ഈലോകത്തുള്ളവര് പരിഗണിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. അവാർഡൊന്നും കിട്ടിയില്ലെങ്കിലും വേണ്ട, മാനം മാത്രമെ ഇപ്പൊ പോയിട്ടുള്ളൂ, ഇനി കാശ് കൂടി പോകും. എന്തൂട്ടാ ഇരുന്നൂറ്കൊണ്ട് ചെയ്യാ?

എടീ, വോ‍ട്ട് രേഖപെടുത്തുമ്പോൾ നെറ്റിന്റെ അഡ്രസ്സും കുക്കിയുമാണ് ഉപയോഗിക്കുന്നത് എന്ന് അവർ തന്നെ പറഞ്ഞതല്ലെ? ത്രീജി റീ കണക്റ്റ് ചെയ്താൽ അഡ്രസ്സ് മാറികൊണ്ടിരിക്കും, ബ്രോസറിന്റെ കുക്കി ഡെലീറ്റ് ചെയ്യാൻ അതിലേറെ എളുപ്പം! ത്രീജി കണക്ഷനുണ്ടെങ്കിൽ എത്ര വോട്ടും ആർക്കും ചെയ്യാം.

തന്നെയോ! ചേട്ടന്റെ കിഡ്നി പ്രവർത്തികുന്നുണ്ട്. അത്യാവശ്യമുള്ളപ്പോ അത് പണിമുടക്കും. ഞാൻ അന്നെ പറഞ്ഞു, സോഷ്യൽ നെറ്റില് കുറേ ‘മ’ ഗ്രൂപ്പുകളുണ്ട്, അതിലൊക്കെ കേറി ഹായ് കൂയ് എന്നൊക്കെ കൂക്കി വിളിച്ചാരുന്നേൽ അവരുടെ വോട്ടൊക്കെ കിട്ട്യാരുന്നെ. ഇതിപ്പൊ പ്ലേഗും ബ്ലോഗും തിരിച്ചറിയാത്ത ട്യൂഷൻ കൊച്ചുങ്ങളെകൊണ്ട് രണ്ട് ദിവസത്തെ ട്യൂഷൻ മാറ്റിവെച്ചാ നെറ്റിൽ കയറി വോട്ട് ചെയ്യാൻ പഠിപ്പിച്ചത്. അതൊന്നും വോട്ടിന് പ്രായപരിധി വെക്കാത്ത ഈലോകത്ത് തെറ്റൊന്നുമല്ല. പക്ഷെ ഐ.പി. മാറ്റികൊണ്ട് ഒരാൾ തന്നെ ഒന്നിലധികം വോട്ട് വഞ്ചനയല്ലെ, തറ്റല്ലെ?

ഓ, അതിലെന്താ തെറ്റ്?

അച്ചായാ, ഈലോകത്തുള്ളവരുടെ കളിപ്പീരിന് വെറുതെ കാശും സമയവും നഷ്ടാക്കേണ്ട, ഐ.പി. മാറ്റിയും കുക്കി ഡെലീറ്റിയും വോട്ട് ചെയ്യുന്നത് കള്ളത്തരമല്ലെ? അങ്ങിനെ ചെയ്തൊന്നും എൻ’ജോയ്‘ക്ക് കുളമടയാകേണ്ട. എന്നാലും ഞാനാലോചിക്കാ, എന്റെ വോട്ടും കുച്ചുമാരുടെ വോട്ടും കൂട്ടി മിനിമം പതിനാറ് വോട്ട് ലഭിച്ച ഞാനിപ്പൊ ഗ്രാഫിൽ പോയിന്റ് രണ്ടിൽ! ഒരു പുതിയ അവതാരത്തിന് കണ്ടില്ലെ, ഇരുപത്തിനാലിലേക്ക് കുത്തനെ..ചന്ദ്രനിലേക്ക് പോയത് പോലെ.. മൂപ്പർ മുമ്പ് നാസയിലായിരുന്നൊ ബ്ലോഗെഴുതിയിരുന്നത്! എന്നാലും ബ്ലോഗർമാരെ പ്രോത്സാഹിപ്പിക്കാൻ ഇങ്ങിനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു.

ബ്ലോഗുകാരെ പ്രോത്സാഹിപ്പിക്കാനൊ? അതിന് ആ ആർത്തി മൂത്ത മൂർത്തിക്ക് ബ്ലോഗില്ലെന്നല്ലെ കാണുന്നത്. അതിയാൻ ഇന്നലെ ഈലോകത്തെ പ്രശസ്തനായ പുതിയ അവതാരമാണ് പോലും. ഇതുവരെ ഈലോകത്ത് ഞാനീ എഞ്ചോയ് കുളമാക്കിയവനെ ശ്രദ്ധിച്ചിട്ടില്ല. എന്നാലും ഇത്രേം വേണ്ടിരുന്നില്ല.

അതെ അച്ചായാ, ബ്ലോഗറ് മാരെ പ്രോത്സാഹിപ്പിക്കാനല്ലെ ഈ പേവാർഡൊക്കെ നൽകുന്നത്? ഇതിയാൻ പ്രിന്റ് മീഡിയയിൽ വർക്ക് ചെയ്യുന്നു, അതിന് വേണ്ടി വരച്ച ചിത്രം നാലാളെ കാണിക്കാൻ ഈലോകത്തിലേക്ക് വെക്കുന്നു എന്നല്ലാതെ..??

ഇതൊക്കെ ഈലോകത്തിന് ഹിറ്റുകൂട്ടാനുള്ള തന്ത്രങ്ങളാ. എത്ര പേര് അവിടെ നരനായാട്ട് നടത്തി, ഹിറ്റ് കൂടുന്നതിന് അനുസരിച്ച് ആഡ് വാല്ല്യൂം കൂടും. അങ്ങിനെയൊക്കെയല്ലെ പേവാർഡിനുള്ള കാശുണ്ടാക്കുന്നത്. ഞാനാലോചിക്കാ, ഈലോകത്തെ പോലെ പൂലോകം എന്നപേരിൽ ഒന്ന് തുടങ്ങിയാലോ? എന്നീട്ട് നിന്റെ അച്ചാ‍യനെ പൂലോകം സൂപ്പർ ബ്ലോഗറായി തിരഞ്ഞെടുക്കുക, കാശ് പുറത്തേക്ക് പോവുകയുമില്ല.

അച്ചായാ, മല്ലൂസിന്റെ തനി സ്വഭാവം! ഞണ്ടുകളെ പോലെ ഒന്ന് കുടത്തിൽ നിന്നും രക്ഷപെടാൻ നോക്കുമ്പോൾ പുറകിൽ നിന്നും വേറെ വലിച്ച് താഴെയിടും. ഈലോകം നടന്നോട്ടെ, നമ്മളായി പാരയാവേണ്ട. ശമ്പളം കിട്ടിയാൽ അച്ചായന് ഞാനൊരൂ ട്രോഫി വാങ്ങി തരാം അവാർഡായി, കുടുംബ ബ്ലോഗർക്കുള്ള അവർഡ്, പക്ഷെ ഒരു ഡിമാന്റുണ്ട്, അടുത്ത പോസ്റ്റിലെങ്കിലും എന്നൊ ഒന്ന് പൊക്കി എഴുതണം.

ആയ്യോ, അതെന്നെകൊണ്ടാവില്ല, അല്ലെങ്കിലെ എന്റെ അസൂയയും വിദ്വേശവും കാരണം പെൺബ്ലോഗറെന്നാ എന്നെ കുറിച്ചറിയുന്നവർ പറയുന്നത്, നിന്നെ കൂടി എഴുതിയാൽ..! എനിക്ക് ട്രോഫിയെന്നും വേണ്ട, ഒരു നൂറ് രൂപ തന്നാൽ മതി. ഹോ! മറിമായമേ വിഷമദ്യത്തിന് പോലും എത്രയാ കാശ്! ഇക്കാലത്ത് ചാവാൻ കിഡ്‌നി വിറ്റാൽ പോലും കഴിയില്ല.

അയ്യോ.. അങ്ങിനെയൊന്നും നല്ല വാക്ക് പറഞ്ഞു കൊതിപ്പിക്കാതെ അച്ചായാ.., കിഡ്‌നി എന്നൊ ഔട്ടോഫ് ഓർഡറാ. എന്തോര് ഇൻ‌‌വെസ്റ്റ്മെന്റായിരുന്നു! അതൊക്കെ കുടിച്ചു കുടിച്ചു നശിപ്പിച്ചു, അതിനൊന്നും ഇനി അഞ്ചുപൈസ കിട്ടില്ല. വെറുതെ അത്യാഗ്രഹിയാകാതെ..

Friday, July 29, 2011

ദാസന്റെ ഇന്റർവ്യൂവും അകത്തെ പാടത്തെ കാളപൂട്ടും..


ക്ലാ ക്ലീ ക്ലൂ....  മണ്ണൂരാൻ തിരിഞ്ഞ് നോക്കി....അതാ മുറ്റത്തൊരൂ മൈന...
മൈന എന്നെ മൈന്റ് ചെയ്യുന്നില്ലല്ലൊ... അവൾക്ക് ഞാൻ പണിയിടുന്നുണ്ട്...

ഹാ.. ഇതാര്... അച്ചായാ, രാവിലെ തന്നെ കിളികളെ നോക്കി നടത്തം തുടങ്ങിയോ...?

.. ജോസൂട്ടി, ഇതെന്റെ ജ്വാലിയല്ലെ.. പക്ഷി നിരീക്ഷണം...

ജോളിയായ ജോലിയൊക്കെയാവാം, ജ്വാലയാകാതിരുന്നാൽ മതി.  എന്താ മൈനയെ തന്നെ വല്ലാതെ തുറിച്ച് നോക്കുന്നെ??

മൈനയുടെ നോട്ടമത്ര ശരിയല്ല, മൈനക്കൊരൂ കാമകണ്ണുണ്ട്.,...

ഈശ്വാ.... പക്ഷി നിരീക്ഷണം എവിടെകാണോ....  മൈനക്കും കാമകണ്ണോ?!

ജോസൂട്ടീ, മണ്ണൂരാനോടെന്തെങ്കിലും പറഞ്ഞൊ? എന്റെ കോൺസൻട്രേഷൻ മൈനയിലായതിനാൽ വ്യക്തായി കേട്ടില്ല..

എന്തൊരൂ ചൂട്..., സൂര്യനസ്തമിക്കാറായി.. എന്നീട്ടും ചൂടിനൊരൂ കൊറവൂല്ല്യാന്ന് പറയുകായിരുന്നു...

എനിക്കിപ്പോ താൻ പറേണ ചൂടൊന്നും അറിയാന്മേല... ഞാൻ വേറെ ചൂടിലാ...

അതെന്നതാ???

എന്റെ മണ്ണൂരില് കുറേ കിളികള് വരാറുണ്ട്.. നന്നായി ചിലക്കാറുമുണ്ട്...എന്നാൽ മൈനയുടെ ചിലക്കല് കേൾക്കാറില്ല...

ഒഹൊ.. അപ്പൊ മൈന മൌനിയായതോണ്ടാ അതിനെ കുറ്റം പറഞ്ഞത്...

ജോസൂട്ടി..., താൻ നടന്നൊ... നിനക്കൊന്നും പക്ഷി ശാസ്ത്രം തിരിയേല്ല്ല...എന്നെ കൊണ്ട് പറയിപ്പിക്കേണ്ട.

അതാ നല്ലത്...ഞാൻ പോണ്.. വായീന്ന് സംസ്കാര സമ്പന്നമായ വാക്കല്ലെ വരൂ.., വല്ലതും  പറഞ്ഞാ ജോസൂട്ടി മാത്രല്ല, ഭാഷ തിരിയാത്ത കിളികള് വരെ ചെവിട് പൊത്തി പറന്നു കളയും..

എടാ, ജോസുട്ടീ... മണ്ണൂരാന് നെലയും വെലയും കിട്ടുന്നത് അങ്ങിനെ ചിലത് പറയുമ്പോഴാ...  നല്ലത് ചെയ്യാനും പറയാനും എത്ര ആൾകാരുണ്ട്... അവരാരെങ്കിലും പ്രശസ്തിയില് ആയോ?  കാലിയായിട്ടും ഇന്നും വീരപ്പനെ അറിയാത്ത കുട്ട്യേളുണ്ടൊടേ...

അച്ചായൻ ഒന്നും പറഞ്ഞീല്ല, ജോസുട്ടി ഒന്നും കേട്ടീല്ല,  ഞാൻ വഴിക്ക് വന്നീട്ടുമില്ല... നിങ്ങൾ കുന്തവും പിടിച്ച് മൈനയുടെ കണ്ണും നോക്കിയിരുന്നൊ... പിന്നെ, ഇങ്ങിനെ തുറിച്ച് നോക്കി ഞരമ്പ് വലിഞ് കേറും.. ഇപ്പൊ തന്നെ അത്യാവശ്യം ഞരമ്പ് രോഗം കാണുന്നുണ്ട്...


സ്ക്രീന് : രണ്ട്

അല്ല.. ദാസനല്ലെ ഇത്, വടക്കെ പാടത്തെ കിളിപിടിത്തമൊക്കെ കഴിഞ്ഞൊ? എങ്ങോട്ടാ ഈ രാത്രിയാവാൻ നേരത്ത്?

അഹ്! ജോസൂട്ടനോ? ഞാനൊരാളെ കാണാനാ.. ഒരു ഇന്റർവ്യൂ കിട്ടാൻ കുറേയായി നടക്കുന്നു..,

ഈ കുന്ത്രതാണ്ടം കൈയ്യിന്ന് വിടുന്ന പരിപാടിയില്ലല്ലെ..? ഇന്റർവ്യൂ എടുക്കുമ്പോ ഫോട്ടേം വേണം..എന്നാലെ ഒരു ഒരിതുണ്ടാവൂ...

ഇന്റർവ്യൂവിന് ഫോട്ടൊ എടുക്കാന് മണ്ണൂരാൻ സമ്മതിക്കോന്നറ്യേല്ല. എന്നാലും ശ്രമിക്കേം ചെയ്യാം, പോകുന്ന വഴിക്ക് വല്ല കിളികളെ കാണുകയാണെങ്കിൽ ഫോട്ടൊ എടുക്കാമെന്നും കരുതി.

നിങ്ങൾക്ക് കിളികള് വീക്നസ് തന്നെ.., നല്ലതാ, നാടോടിയായും പുതിയ പതിപ്പായും വരുന്ന എത്ര കിളികളെയാ നിങ്ങളാ മാലോകർക്ക് പരിചയപെടുത്തിയത്.. മാത്രമല്ല, പീഡനത്തിനിരയായ കിളികളെ കുറിച്ച് കിളികളുടെ അഭിപ്രായമാരായുകയും അകത്തെ പാടത്ത് കൂട്ടായ ചർച്ചകളും നടത്തിയിരുന്നല്ലൊ.. അതൊക്കെ കണ്ടപ്പോൾ ഈ ജോസൂട്ടി വിചാരിച്ച്, കിളികളുടെ ദയനീയ അവസ്ഥ അറിഞ്ഞ് വാൽമീകി എഴുതിയപോലെ വല്ല ബ്ലോഗായണമൊക്കെ എഴുതുമെന്ന്

ഞാനും വിചാരിച്ചതാ.. പിന്നെ വാൽമീകി എഴുതിയത് പോലെ പിന്നേം എഴുതിയാൽ ആളുകളെന്ത് പറയും, കോപ്പിയടിയാണെന്ന്.. എന്റെ ദുഖം ആർക്കെങ്കിലുമറിയോ കിളികളെ ഓർക്കുമ്പോ കിഡ്‌നിയിൽ കല്ല് കുടുങ്ങിയ പോലെയാ.. വേദന പറഞ്ഞറിയിക്കാൻ പറ്റില്ലല്ലൊ.

എന്നാ വേഗം ആ മഞ്ഞുപാടത്തേക്ക് ചെല്ല്.. അവിടെ ഉണ്ട് മണ്ണൂരാൻ കിളികളെ നോട്ടമിട്ടിരിക്കുന്നു.. കണ്ടിട്ട് ആ ഇരിത്തം അത്ര ശരിയല്ല..

മണ്ണൂരാനോ?! മൂപ്പരെ തേടിയാണ് ഞാനും ഇറങ്ങിയത്.. ഈ വഴിക്ക് ഉണ്ടാവുമെന്ന് പറഞ്ഞു..

ഒഹ്.. അതു ശരി..,  വേഗം പൊയ്കോളൂ.., അല്ലെങ്കിൽ ബ്ലോഗായണം എഴുതേണ്ടി വരും.., അനുഭവിക്കാനുള്ളത് ഞങ്ങളാ..!


സ്ക്രീന് മൂന്ന് :

ദാസാ.., വല്ലാത്ത പിണിയാണ് ചെയ്തത്.. കോപ്പിലെ ഇന്റർവ്യൂ.., നിങ്ങള് പോകുമ്പഴേ ഞാൻ പറഞ്ഞു, മണ്ണൂരാന് ഞരമ്പും തുറിപ്പിച്ചിരിക്കാണ്.. ആ ഇരിപ്പ് കാണ്ടിരുന്നെങ്കിൽ കിഡ്നി പൊട്ടിപോകും.  എന്നീട്ട്...!

ജോസൂട്ടി, ഞാൻ വേഗം ചെന്നു കണ്ടപ്പഴും അവന് ആ ഇരിപ്പ് തന്നായിരുന്നെ എന്നെ കണ്ടപ്പോ മട്ട് മാറി വേഗം ഇന്റർവ്യൂവിന് റെഡ്യായി..  നേർക്ക് നേരെ ചോദിച്ചാൽ മണ്ണൂരാൻ പറയില്ല. ഇന്റർവ്യൂന്ന് കേട്ടപാതി മൂപ്പര് വീണ്.. എനിക്കാണേൽ ആകെ ഫോട്ടൊ പിടിക്കുന്ന പണ്യേ അറിയൂ, എന്നാലും ഇന്റർവ്യൂ നൽകോ എന്നു വെറുതെ ഒരു ചോദ്യം തട്ടിവിട്ടു, ഈ ടീവീലും പത്രത്തിലും നടക്കുന്ന ഇന്റർവ്യൂ ഓർത്താണെന്നറ്യേല്ല, മൂപ്പർ വീണ്.. ചോദിച്ച ലൌട്ടിനെല്ലാം ആക്രാന്തത്തോടെ പറഞ്ഞ് കേറി..

ഒഹൊ... ഇന്റർവ്യൂവിൽ മഞ്ഞകിളി കുറിച്ച് എഴ്തീട്ടുട്ണല്ലൊ.. അതും നിങ്ങള് ചോദിച്ചിട്ടുണ്ടാവും..?!

ജോസൂട്ടി.., കിളികളെ കുറിച്ച് എന്തെങ്കിലും ചോദിക്കാതിരിക്കാൻ ഈ ദാസന് കഴിയോ.., ഞാൻ ചോദിച്ച് കുടുങ്ങി.. ചെങ്കില് തറക്ക്‌ണതല്ലെ പറഞ്ഞത്.. കിളികളെകുറിച്ചായതോണ്ട് ഇറക്കാനും വയ്യ, മണ്ണൂരാനായതോണ്ട് തുപ്പാനും വയ്യ. മണ്ണൂരാന് എവിടെ എന്ത് വിളിച്ച് പറയണമെന്നറീല്ല, വായീൽ വരുന്നത് വലിച്ച് കീറും.. ബൂലോകര് പറഞ്ഞീട്ട് എത്ര എഡിറ്റ് ചെയ്ത്.. ഇനീം എത്ര കെടക്കുന്നു..ശരിക്കും പറഞ്ഞാൽ റ്റുശങ്കുവിലാ...

എന്നാലും വേണ്ടായിരുന്നു.., ബ്ലോഗായണം  പ്രതീക്ഷിച്ച് പേടിയോടെ നിന്ന ഞങ്ങൾക്ക് അകത്തെ പാ‍ടത്ത് കണ്ട്രോൾ വിട്ട ചർച്ചയാ കിട്ടിയത്. ദാസനെ കുറിച്ചുണ്ടായിരുന്ന മതിപ്പൊക്കെ പോയി... ഇനി ഏത് പുഴയിൽ കുളിച്ചാൽ ആ കറ പോകും?!!

Monday, July 25, 2011

മണ്ണൂരാന്റെ ബ്ലോഗാക്രാന്തം....


എന്ത്യാട്യേ ഇങ്ങിനെ ഞെളിയ്‌ണ്... വയറ്റീ കത്തുന്നേ... ഉള്ളതെന്തെങ്കിലും വേഗം വിളമ്പ്...

കത്തുന്നത് എമർസഞ്ചിയാണേല് ഉച്ചക്കുള്ളതിന്റെ ബാക്കിയങ്ങ് തരാം.. ദാ.. തൽക്കാലം വയറ്റിലെ തീ കെടുത്താൻ ഈ വെള്ളം കുടിച്ചേര്..
ഹൊ, ഇത് വെറും സധാപാനീ..എടീ, ഈ വെള്ളത്തിന് തീപിടിച്ചാല് നിന്റെ ഈ കളിയങ്ങ് നിൽക്കും കെട്ടാ.. ചൂടാക്കല്ലെ... നീയാര്, ഞാൻ കെട്ട്യോളല്ല്യയോ? കോടീശ്വരൻ മണ്ണൂരാന്റെ മോളാകേണ്ട,  കൊച്ചപ്പന്റെ ഫാര്യ ആയാൽ മതി.

അതാണല്ലൊ.. ഇനീം ആകണോ.. , എന്നെ ചൂടാക്കേണ്ട,  ചോറ് ചൂടാക്കി തരാ..


ഹല്ല, ഇതെന്ത് ആക്രാന്തമാ, എന്നോട് ചോറിന് ചൂടായിട്ട് കമ്പ്യൂട്ടറ് കിട്ട്യേപ്പോഴേക്ക് ഇരിന്ന് ഇളിക്കുന്നെ.., ചോറ് ചൂടാക്കീത് പിന്നേം തണുക്കും.. ഇനീം ചൂടാക്കില്ല, വേണേൽ അകത്താക്കിക്കൊ..

എടീ, ഞാനും എഴ്താൻ തൊടങ്ങാ.. 

തിന്നാൻ ചോദിച്ച് ചാടി വന്ന്...ചോറ് ചൂടാക്കാൻ പത്ത് മിനിട്ടെടുത്തീല്ല, അപ്പഴേക്ക് മൈന്റ് മാറി?.. കളിയൊക്കെ ഞണ്ണിയിട്ട് പറയാ,, ഇപ്പോൾ മേശമ്മേൽ വെച്ചത് അകത്താക്കിക്കൊ.. ഹ്‌മ്.. എഴുണംന്ന്.. എന്ത്, നന്നായിട്ട് ഒരു പ്രേമലേഖനം മര്യാദക്ക് എഴ്താനറ്യാത്ത ചേട്ടായി ഏഴ്തിയാൽ പണ്ടിറ്റ് പാടിയ പോലുണ്ടാവും...

കറീല് ഉപ്പ് കുറവാ...  കുറച്ച് ഉപ്പ് കൊട്

ഉപ്പ് കുറക്ക്‌ണത് നല്ലതാ, പ്രശറ് കുറക്കാൻ.. വെറ്തെ എന്നോട് ചൂടാവൂലല്ലൊ..

തന്ന്യേടീ.. , അതിനാ ഉപ്പ് കൊറച്ചതല്ലെ.., നിനക്ക് വിവരംണ്ട് കെട്ടാ.. എടീ, നീ ഡിഗ്രി എടുത്തോളല്ലെ, ഞാനൊരൂ കാര്യം പറ്യേട്ടെ..,  കണ്ട പൊട്ടപോയത്തകാരനൊക്കെ ബ്ലോഗ്ണ്ട്...  നിന്റെ  ചേട്ടായിക്കും ഒന്ന് തൊടങ്ങണം... നീ സൂപ്പറല്ലടീ, എന്നെ സഹായിക്കാൻ..,

ഹൊ, കത്തുന്നേ.., പൊട്ടുന്നേ.., മണ്ണൂരാന്, ബോംബ് എന്നൊക്കെ പറഞ്ഞ്, പെട്ടി നെറഞ്ഞപ്പൊൾ വന്നതാ ഈ സ്നേഹം.. എന്നെകൊണ്ട് പറ്റില്ല.. ഇന്നലെ ആ ബ്ലോഗിൽ കണ്ടത് പോലെ എയ്താനല്ലെ.. എന്നെ കിട്ടേലാ...ഹ്‌മ്.. ആ നാറ്റകേസ് ബ്ലോഗ് കണ്ടപ്പൊ എനിക്കിട്ട് താങ്ങിയാരുന്നൊ? മണ്ണ് എവിടെ കിടക്കുന്നെ, കണ്ണ് എവിടെ കിടക്കുന്നെ..

അത് വിടെടീ,  എന്റെ ബ്ലോഗിൽ നിന്നെ പൊക്കിപറഞ്ഞോളാ.., ഏട്ടായിടെ സ്വർണ്ണക്കനിയാണ്, ലച്ചാധിപതി മണ്ണൂരാന്റെ പൊന്നാര മോളാണ് എന്നൊക്കെ ആദ്യം തെന്ന തട്ടി വിട്ടോളാ...

നല്ല്യോണം പൊന്തിച്ച് താഴേക്ക് വീഴുമ്പോ നല്ല ശേലുണ്ടാകും, ചേട്ടായി എന്നെ പൊന്തിക്കണ്ട, ഞാൻ സഹായിക്കാം...

നീ ചേട്ടായിടെ തങ്കകട്ടി തന്നെ..ഹി ഹി.., ഒ.കെ. അപ്പോ  എന്ത് വിളമ്പും?

പ്ലേറ്റിലുള്ളതെല്ലാം തട്ടിയിട്ടും പോരെ, ഈശ്വരാ.. ഇന്യേം വിളമ്പണോ.. ഇതെന്ത് തീറ്റി പണ്ടാറം..!

അതല്ലടീ, ബ്ലോഗിന്റെ കാര്യാ.. നല്ല ചിരിപ്പിക്ക്‌ണത് എഴ്തണം.. ഞാൻ കുറേ നൊക്ക്യേതാ.. ചിരിക്കാനാ മാർകറ്റ്.
എന്നാ ഇന്നച്ചായന്റേതൊ, ജഗതീടെയൊ ഡയലോഗ് എടുത്ത് കാച്ച്...,

അതൊന്നും പറ്റത്തില്ല, അവയുടെ ക്ലിപ്പ് നെറ്റ് ട്യൂബില് തന്നെ കെടക്കുന്ന്... മല്ലൂസ് കേട്ട് മടുപ്പായത് പിന്നേം കാച്ചിയാൽ വായനക്കാര് എന്നെ കൊച്ചീകായലിൽ താഴ്ത്തും...

അച്ചായാ,, വേണ്ടാ.., കൊച്ചി കണ്ടവനച്ചിവേണ്ടാന്നാ..  നിങ്ങള് വേറെ എന്ത് വേണെല് എഴ്തിക്കൊ.. കൊച്ചീല് പോവേണ്ട.

യുറ്യേക്കാ‍ാ...കിട്ടിപോയ്.., ഹോട്ട്...! എടീ, നീനക്കാണ് വിവരം.., പോസ്റ്റ് അച്ചിയെ കുറിച്ചാക്കിയാലൊ..?, സംഗതി ഹോട്ടായ വാക്കായത് കൊണ്ട് തീർച്ചായും ഹിറ്റാകും.

ഓ..തന്ന്യേ.., ഹിറ്റാകൊ? എന്നാ രണ്ട് ഫോട്ടേം കൂടെ വെക്കണം.. ഹ്‌മ്..

അതെന്നെ, അതൊക്കെ ഉണ്ടായാലാ കമന്റ് വരൂ.. ഹോട്ടായത് കിട്ട്യാ ഏത് മല്ലൂസും പൊറകെ കൂടും..

ഹമ്പടാ‍ാ‍ാ.. എട്ടായേ.., പോസ്റ്റ് എഴ്താൻ സഹായിക്കുന്നത് ബുദ്ധിമതിയും ലക്ഷാധിപതി മണ്ണൂരാന്റെ മോളാണെന്നും താഴെ കൊടുത്താ ബഹു കേമാവൂം.., ല്ലെ??

എണീക്കല്ലെ, ഒന്ന് പറയാൻ പോലും സ്വതന്ത്രല്ല്യാ?, വിഷയം മാറ്റാം..

ഹ്‌മ്...ഒരൂ ബിലോകര് വന്നിക്ക്‌ണ്.. മണ്ണൂരാന്റെ മോളെ പൊന്തിച്ചപ്പഴേ പറഞ്ഞതാ.. , സംസ്കാരം, തങ്കപെട്ട അച്ചായത്തി എന്നൊക്കെ പറഞ്ഞ് അച്ചിയെ കുറിച്ച് തന്നെ എഴുതണം.. എന്നെ തള്ളിയിടാന് ഒരോ ഉള്പ്പില്ലാത്ത പരിപാടിയുമായി വരും.... നിങ്ങൾ കൊച്ചീ പൊയ്കോളീ... ടിക്കറ്റ് ഫ്രീയായി ഞാൻ തരാം..

അതെന്താടീ മനസ്സ് മാറ്റീത്?

കൊച്ചീപോയാൽ പിന്നെ ലതുവേണ്ടാന്നല്ലെ ശൊല്ല്..


എടീ, നിനക്കറിയാന്മേല.. എനിക്ക് ബ്ലോഗിന്റെ കുറവ് മാത്രേ ഉള്ളൂ... നെറ്റിൽ മല്ലൂസിന്റെ ഇടയില് ഞാനെത്ര പ്രസിദ്ധിയാന്നറിയോ..,

ഹോ.., കുപ്രസിദ്ധിയല്ലെ..., അത് നിങ്ങളുടെ ഐഡി അല്ലല്ലൊ, അനോനിയല്ലെ.. . അങ്ങിനെ കുപ്രസിദ്ധിക്കാണേൽ  നിങ്ങൾ മണ്ണൂരാ‍ൻ എന്ന പേരിൽ അനോനിയായി ബ്ലോഗ് തൊടങ്ങ്യേര്..., എന്നീട്ട് അച്ചിയെ ചേർത്ത് രണ്ട് തുണ്ടമിട്..., ശക്കീലയും മറ്റുള്ളോരും മല്ലൂസില് ഫേമസായത് തുണ്ടം കൊണ്ട് ഇറങ്ങീട്ടാ... അനോനിയാകുമ്പോ രണ്ട് കിടിലൻ ഫോട്ടേം വെക്കാം... ഹോ‍ട്ട് മല്ലൂസിനെ ഫോളോവേർസായി 500 അല്ല, അയ്യായിരം കിട്ടും...