എന്ത്യാട്യേ ഇങ്ങിനെ ഞെളിയ്‌ണ്... വയറ്റീ കത്തുന്നേ... ഉള്ളതെന്തെങ്കിലും വേഗം വിളമ്പ്...
കത്തുന്നത് എമർസഞ്ചിയാണേല് ഉച്ചക്കുള്ളതിന്റെ ബാക്കിയങ്ങ് തരാം.. ദാ.. തൽക്കാലം വയറ്റിലെ തീ കെടുത്താൻ ഈ വെള്ളം കുടിച്ചേര്..
ഹൊ, ഇത് വെറും സധാപാനീ..എടീ, ഈ വെള്ളത്തിന് തീപിടിച്ചാല് നിന്റെ ഈ കളിയങ്ങ് നിൽക്കും കെട്ടാ.. ചൂടാക്കല്ലെ... നീയാര്, ഞാൻ കെട്ട്യോളല്ല്യയോ? കോടീശ്വരൻ മണ്ണൂരാന്റെ മോളാകേണ്ട, കൊച്ചപ്പന്റെ ഫാര്യ ആയാൽ മതി.
അതാണല്ലൊ.. ഇനീം ആകണോ.. , എന്നെ ചൂടാക്കേണ്ട, ചോറ് ചൂടാക്കി തരാ..
ഹല്ല, ഇതെന്ത് ആക്രാന്തമാ, എന്നോട് ചോറിന് ചൂടായിട്ട് കമ്പ്യൂട്ടറ് കിട്ട്യേപ്പോഴേക്ക് ഇരിന്ന് ഇളിക്കുന്നെ.., ചോറ് ചൂടാക്കീത് പിന്നേം തണുക്കും.. ഇനീം ചൂടാക്കില്ല, വേണേൽ അകത്താക്കിക്കൊ..
എടീ, ഞാനും എഴ്താൻ തൊടങ്ങാ..
തിന്നാൻ ചോദിച്ച് ചാടി വന്ന്...ചോറ് ചൂടാക്കാൻ പത്ത് മിനിട്ടെടുത്തീല്ല, അപ്പഴേക്ക് മൈന്റ് മാറി?.. കളിയൊക്കെ ഞണ്ണിയിട്ട് പറയാ,, ഇപ്പോൾ മേശമ്മേൽ വെച്ചത് അകത്താക്കിക്കൊ.. ഹ്‌മ്.. എഴുണംന്ന്.. എന്ത്, നന്നായിട്ട് ഒരു പ്രേമലേഖനം മര്യാദക്ക് എഴ്താനറ്യാത്ത ചേട്ടായി ഏഴ്തിയാൽ പണ്ടിറ്റ് പാടിയ പോലുണ്ടാവും...
കറീല് ഉപ്പ് കുറവാ... കുറച്ച് ഉപ്പ് കൊട്
ഉപ്പ് കുറക്ക്‌ണത് നല്ലതാ, പ്രശറ് കുറക്കാൻ.. വെറ്തെ എന്നോട് ചൂടാവൂലല്ലൊ..
തന്ന്യേടീ.. , അതിനാ ഉപ്പ് കൊറച്ചതല്ലെ.., നിനക്ക് വിവരംണ്ട് കെട്ടാ.. എടീ, നീ ഡിഗ്രി എടുത്തോളല്ലെ, ഞാനൊരൂ കാര്യം പറ്യേട്ടെ.., കണ്ട പൊട്ടപോയത്തകാരനൊക്കെ ബ്ലോഗ്ണ്ട്... നിന്റെ ചേട്ടായിക്കും ഒന്ന് തൊടങ്ങണം... നീ സൂപ്പറല്ലടീ, എന്നെ സഹായിക്കാൻ..,
ഹൊ, കത്തുന്നേ.., പൊട്ടുന്നേ.., മണ്ണൂരാന്, ബോംബ് എന്നൊക്കെ പറഞ്ഞ്, പെട്ടി നെറഞ്ഞപ്പൊൾ വന്നതാ ഈ സ്നേഹം.. എന്നെകൊണ്ട് പറ്റില്ല.. ഇന്നലെ ആ ബ്ലോഗിൽ കണ്ടത് പോലെ എയ്താനല്ലെ.. എന്നെ കിട്ടേലാ...ഹ്‌മ്.. ആ നാറ്റകേസ് ബ്ലോഗ് കണ്ടപ്പൊ എനിക്കിട്ട് താങ്ങിയാരുന്നൊ? മണ്ണ് എവിടെ കിടക്കുന്നെ, കണ്ണ് എവിടെ കിടക്കുന്നെ..
അത് വിടെടീ, എന്റെ ബ്ലോഗിൽ നിന്നെ പൊക്കിപറഞ്ഞോളാ.., ഏട്ടായിടെ സ്വർണ്ണക്കനിയാണ്, ലച്ചാധിപതി മണ്ണൂരാന്റെ പൊന്നാര മോളാണ് എന്നൊക്കെ ആദ്യം തെന്ന തട്ടി വിട്ടോളാ...
നല്ല്യോണം പൊന്തിച്ച് താഴേക്ക് വീഴുമ്പോ നല്ല ശേലുണ്ടാകും, ചേട്ടായി എന്നെ പൊന്തിക്കണ്ട, ഞാൻ സഹായിക്കാം...
നീ ചേട്ടായിടെ തങ്കകട്ടി തന്നെ..ഹി ഹി.., ഒ.കെ. അപ്പോ എന്ത് വിളമ്പും?
പ്ലേറ്റിലുള്ളതെല്ലാം തട്ടിയിട്ടും പോരെ, ഈശ്വരാ.. ഇന്യേം വിളമ്പണോ.. ഇതെന്ത് തീറ്റി പണ്ടാറം..!
അതല്ലടീ, ബ്ലോഗിന്റെ കാര്യാ.. നല്ല ചിരിപ്പിക്ക്‌ണത് എഴ്തണം.. ഞാൻ കുറേ നൊക്ക്യേതാ.. ചിരിക്കാനാ മാർകറ്റ്.
എന്നാ ഇന്നച്ചായന്റേതൊ, ജഗതീടെയൊ ഡയലോഗ് എടുത്ത് കാച്ച്...,
അതൊന്നും പറ്റത്തില്ല, അവയുടെ ക്ലിപ്പ് നെറ്റ് ട്യൂബില് തന്നെ കെടക്കുന്ന്... മല്ലൂസ് കേട്ട് മടുപ്പായത് പിന്നേം കാച്ചിയാൽ വായനക്കാര് എന്നെ കൊച്ചീകായലിൽ താഴ്ത്തും...
അച്ചായാ,, വേണ്ടാ.., കൊച്ചി കണ്ടവനച്ചിവേണ്ടാന്നാ.. നിങ്ങള് വേറെ എന്ത് വേണെല് എഴ്തിക്കൊ.. കൊച്ചീല് പോവേണ്ട.
യുറ്യേക്കാാ...കിട്ടിപോയ്.., ഹോട്ട്...! എടീ, നീനക്കാണ് വിവരം.., പോസ്റ്റ് അച്ചിയെ കുറിച്ചാക്കിയാലൊ..?, സംഗതി ഹോട്ടായ വാക്കായത് കൊണ്ട് തീർച്ചായും ഹിറ്റാകും.
ഓ..തന്ന്യേ.., ഹിറ്റാകൊ? എന്നാ രണ്ട് ഫോട്ടേം കൂടെ വെക്കണം.. ഹ്‌മ്..
അതെന്നെ, അതൊക്കെ ഉണ്ടായാലാ കമന്റ് വരൂ.. ഹോട്ടായത് കിട്ട്യാ ഏത് മല്ലൂസും പൊറകെ കൂടും..
ഹമ്പടാാാ.. എട്ടായേ.., പോസ്റ്റ് എഴ്താൻ സഹായിക്കുന്നത് ബുദ്ധിമതിയും ലക്ഷാധിപതി മണ്ണൂരാന്റെ മോളാണെന്നും താഴെ കൊടുത്താ ബഹു കേമാവൂം.., ല്ലെ??
എണീക്കല്ലെ, ഒന്ന് പറയാൻ പോലും സ്വതന്ത്രല്ല്യാ?, വിഷയം മാറ്റാം..
ഹ്‌മ്...ഒരൂ ബിലോകര് വന്നിക്ക്‌ണ്.. മണ്ണൂരാന്റെ മോളെ പൊന്തിച്ചപ്പഴേ പറഞ്ഞതാ.. , സംസ്കാരം, തങ്കപെട്ട അച്ചായത്തി എന്നൊക്കെ പറഞ്ഞ് അച്ചിയെ കുറിച്ച് തന്നെ എഴുതണം.. എന്നെ തള്ളിയിടാന് ഒരോ ഉള്പ്പില്ലാത്ത പരിപാടിയുമായി വരും.... നിങ്ങൾ കൊച്ചീ പൊയ്കോളീ... ടിക്കറ്റ് ഫ്രീയായി ഞാൻ തരാം..
അതെന്താടീ മനസ്സ് മാറ്റീത്?
കൊച്ചീപോയാൽ പിന്നെ ലതുവേണ്ടാന്നല്ലെ ശൊല്ല്..
എടീ, നിനക്കറിയാന്മേല.. എനിക്ക് ബ്ലോഗിന്റെ കുറവ് മാത്രേ ഉള്ളൂ... നെറ്റിൽ മല്ലൂസിന്റെ ഇടയില് ഞാനെത്ര പ്രസിദ്ധിയാന്നറിയോ..,
ഹോ.., കുപ്രസിദ്ധിയല്ലെ..., അത് നിങ്ങളുടെ ഐഡി അല്ലല്ലൊ, അനോനിയല്ലെ.. . അങ്ങിനെ കുപ്രസിദ്ധിക്കാണേൽ നിങ്ങൾ മണ്ണൂരാൻ എന്ന പേരിൽ അനോനിയായി ബ്ലോഗ് തൊടങ്ങ്യേര്..., എന്നീട്ട് അച്ചിയെ ചേർത്ത് രണ്ട് തുണ്ടമിട്..., ശക്കീലയും മറ്റുള്ളോരും മല്ലൂസില് ഫേമസായത് തുണ്ടം കൊണ്ട് ഇറങ്ങീട്ടാ... അനോനിയാകുമ്പോ രണ്ട് കിടിലൻ ഫോട്ടേം വെക്കാം... ഹോട്ട് മല്ലൂസിനെ ഫോളോവേർസായി 500 അല്ല, അയ്യായിരം കിട്ടും...
മരുഭൂമികളില്‍ കണ്ട ലിങ്കില്‍ പിടിച്ചു വന്നതാ ആരാണീ പുത്തന്‍ കൂറ്റുകാരന്‍ എന്നറിയാന്‍ ,,പ്രൊഫൈല്‍ കണ്ടപ്പോള്‍ ബ്ലോഗൊരെണ്ണം തുടങ്ങിയതായും കണ്ടു ..കണ്ടപ്പോള്‍ വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ കണ്ടു മധുര പ്രതി കാരത്തിന്റെ ലാഞ്ചന :)
ReplyDeleteആള് കൊള്ളാല്ലോ :) പുതിയ കടലും കരയും കടന്നു വന്ന ബ്ലോഗര്‍ക്ക് സ്വാഗതം ..ഒരു മലയാളി മറ്റൊരു മലയാളിക്ക് സഹായി ആണെന്ന് മൈക്ക് വച്ച് കെട്ടി വിളിച്ചു പറയുന്ന എഴുത്ത് ..
എന്തായാലും ഇടതു കാല്‍ വച്ച് ഐശ്വര്യമായി "പണിഞ്ഞു " തുടങ്ങിക്കോളൂ ..:)
ചിരിക്കാന്‍ മറന്നില്ല എന്ന് ഇപ്പോ മനസ്സിലായി ?
ReplyDeleteസ്വാഗതം ...ആശംസകള്‍
word verification matt
ReplyDeleteasamsakaL
ReplyDeleteaasamsakal. ente chakkaramuthil vannukandu. angine vannathane
ReplyDeleteസ്വാഗതം,.,,
ReplyDeleteസ്വാഗതം...അരങ്ങേറ്റം തകര്‍ത്തു!!! പക്ഷെ, അറക്കവാളിന് അല്‍പ്പം കൂടി മൂര്‍ച്ചയാവാമായിരുന്നു. സാരമില്ല, സമയമുണ്ടല്ലോ. :-) അഭിനന്ദനങ്ങളും ആശംസകളും. ഇനിയും എഴുതുക. :-)
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്‍റെ പോസ്റ്റിലെ കമന്റ് കണ്ടു , കോമണ്‍ സെന്‍സുള്ള ആളെ കാണാന്‍
ReplyDeleteവന്നതാ... :) പുതിയ ബ്ലോഗ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്.
ആശംസകള്‍ .....
ഉം ഉം..എല്ലാം പുടി കിട്ടി..നടക്കട്ടെ..
ReplyDeleteപുതിയ അതിഥിക്ക് എല്ലാ ആശംസകളും !
ചിരിപ്പിക്കാന്‍ തന്നെയാ വരവ് അല്ലേ?നടക്കട്ടെ..നടക്കട്ടെ..
ReplyDeleteആശംസകള്‍.
എല്ലാം ഒരു മായ ! നടക്കട്ടെ നടക്കട്ടെ !
ReplyDeleteഇപ്പറഞ്ഞ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരൊ ആയ വല്ലവരുമായും സാദ്ര്യശ്യം ഉണ്ടോ? അതോ യാദൃശ്ചികമാണോ?
ReplyDeleteഎഴുത്ത് നന്നായി.
ആശംസകളോടെ
satheeshharipad.blogspot.com
സംഗതി രസമായി
ReplyDeleteപണ്ട് അനോണിക്കെതിരെ വാളെടുത്തവര്‍ ഒക്കെ ഈ അനോണിയെ പ്രോത്സാഹിപ്പിക്കുന്നു
ഒരു കാര്യം ഞാന്‍ പറയാം നാളെ ഇവനും തന്ത ഇല്ലാത്തവന്‍ ആണെന്ന് പറഞ്ഞു തുള്ളരുത്
എഴുത്തിന്റെ ശൈലിയില്‍ ആളെ അക്ഷരങ്ങള്‍ നല്ല പരിജയം ഉള്ള താണ്
പുടി കിട്ടിയില്ല കെട്ടാ....
ReplyDeleteഅദ്യം തന്നെ പോലീസ് സ്റ്റേഷനിലേക്ക് വന്നത് പോലെ എടത് വെച്ച് കയറാൻ പറഞ്ഞു.. ഈ കൊച്ചതും കേട്ടു.., പിന്നേം മൂർച്ച പോരാന്ന് വേറെ.. ആഗ്രഹമല്ലെ, അടുത്ത പോസ്റ്റിൽ സാധിച്ചേക്കാം എന്നും മനസ്സാൽ അഗ്രികൾച്ചറൽ ചെയ്ത്...പിന്നേം പലരം.., ആക്കുന്നതിനും വേണ്ടെ ഇരിത്..., ചേട്ടന്മാര് പുടികിട്ടീ പുടികിട്ടീന്ന്.... ഈ കൊച്ചിനൊരൂ പുടീം കിട്ടിയില്ല... ഇപ്പോ ഹൃദയത്തീ കുത്തികൊണ്ട് കൊമ്പുള്ളതൊന്ന്...
ചേട്ടന്മാരോട് ഇനിക്ക് ഒന്നേ പറ്യാനൊള്ളൂ.. കമന്റ് ബോക്സ് നിങ്ങൾക്കുള്ളതാണ്..അതിൽ നിങ്ങൾ നിങ്ങളെ പ്രതിഫലിപ്പിക്കുക.. എന്നാൽ കണ്ണൂ...രുട്ടി പേടിപ്പിക്കാണെങ്കിൽ അത് ഈ കൊച്ചിന്റെ അടുത്ത് വേണ്ട. പറഞ്ഞേക്കാം!
ശൊട്ടിടുവേ...
oru shamshayam undaayirunnu aadyam ippol clear aayi
ReplyDeletepinnenthinaa komban ningale kuttam paranjilla mukalil swagatham paranjavarodu aanu paranjath ippol ningale edutth thalayil vekkum pinne ningal anoni aanennu paryum thayatthidum kombanu eyuthunna aale avshyamilla eyutthine aanu aavsyam
ചേട്ടാ..സ്വഗതമരുളിയതിന് നന്ദി..
ReplyDeleteമറ്റു ചേട്ടന്മാര് അവരുടെ ഇഷ്ടങ്ങള് പറഞ്ഞു.. നിങ്ങൾക്കും പറയാം.. ഞാൻ തുടങ്ങിയിട്ടേ ഉള്ളൂ, അക്ഷര പിശാചുക്കളെ നിരത്തിയിട്ടില്ല. അപ്പോഴേക്ക് എന്റെ പോസ്റ്റിൽ കമന്റിടുന്നവരെ അനലൈസ് ചെയ്യണോ?
ഇഷ്ടമുള്ളവർ എന്നെ പൊക്കട്ടെ, അഭിനന്ദിക്കട്ടെ... ഇനി ആർക്കെങ്കിലും താഴെ ഇടാൻ അത്യാഗ്രഹമുണ്ടെങ്കിൽ അതും ആവട്ടെ.. പക്ഷെ, ചവിട്ടി താഴ്ത്തി ദ്രോഹിക്കാൻ വന്നാൽ....! ഈ കൊച്ചനിയൻ ഗാന്ധിയനല്ല.
ഡാ കോപ്പേ മാന്യമായി കമെന്റിട്ടു പോന്ന എന്റെ മെക്കിട്ടു കേറാന്‍ വരല്ലേ
ReplyDeleteനിനക്ക് കമെന്റ് അലെര്‍ജി ആണെങ്കില്‍ പൂട്ടി പോടാ നിന്‍റെ കമെന്റ് ബോക്സ്
നീ ഗാന്ധിജിയുടെ പിന്‍ മുറ അല്ല ഏതു കൂതറ യുടെ പിന്‍ മുറ ആണെങ്കിലും കൊമ്പന് പുല്ലാ
മനസ്സിലായോ
കമെന്റ് ബോക്സ് വായനക്കാരന് അഭിപ്രായം നടത്താനുള്ളതാ എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു
അതിനു നീ ഗാന്ധിയ വരെ വലിചിഴ്ക്കണ്ട കാര്യമുണ്ടോ?
ഒരു കാര്യം കൂടി പറയാം ഇപ്പോള്‍ ചേട്ടാ എന്ന് വിളിച്ചു ശൈലി മാറ്റിയിട്ടു കാര്യമില്ല നേരെത്തെ മാറ്റണമായിരുന്നു
ReplyDeleteഹി ഹി ഹി. ഇത് ഏതാ ഈ പുതിയ വസന്തം. രമേശ് അരൂര്‍ പറഞ്ഞപോലെ ഇടതുകാലു വെച്ച് ഐശ്വര്യമായി "പണിഞ്ഞു"തുടങ്ങിക്കോളൂ . അനുഗ്രഹിച്ചിരിക്കുന്നു.
ReplyDeleteതുണ്ട് ഒക്കെ ഇട്ടു മസാല കൂട്ടി എഴുതി അങ്ങ് കത്തിക്കയറുമ്പോള്‍ ഫോളോവറുടെയും കമനിന്റെയും കണക്ക് പറഞ്ഞു നമുക്കിട്ടും പണിയില്ലേ? എന്ന് ചെറിയ ഒരു സംശയം ബാക്കി നില്‍ക്കുന്നു. @-കൊമ്പന്‍ പറഞ്ഞത് പോലെ അനോണി ആയതു കൊണ്ടാണ് ഈ ആശങ്ക.
ഒരു ചോദ്യം. ഈ അനോണി പട്ടം കളഞ്ഞു ശരിക്കുള്ള മുഖവുമായി വന്നൂടെ. ഒരു അപേക്ഷയാണ്. ഇനി ഞാന്‍ പറഞ്ഞത് ഇഷ്ടമായില്ലെങ്കില്‍ പണിതോളൂ പണിതോളൂ... ബൂലോകം ആരുടേയും തറവാടല്ല. ഞാന്‍ ഓടി.
ഇനി അവിടെയുള്ള ഓരോ പോസ്റ്റിന്റെയും പാരഡികള്‍ വന്നുകൊണ്ടിരിക്കുമോ?
ReplyDeleteകാത്തിരുന്നു കാണാം.
അനോണികള്‍ക്ക് മരണമില്ല.
അവ വെറും മാരണം മാത്രം.
കമന്റ് ബോക്സിൽ നിറക്കാനുള്ളത് എഴുതുന്നവരുടെ സംസ്കാരം കൂടിയാണ്... ഏവർക്കും സ്വാഗതം.
ReplyDelete@കൊമ്പൻ ചേട്ടനോട് : മേലെ കയറാൻ മാത്രം ചേട്ടനൊന്നും പറഞ്ഞിട്ടില്ല.., ശരിയാ.. ഞാനും പറഞ്ഞിട്ടില്ല. അനോനി എന്നൊക്കെ പറഞ്ഞ് ഇവിടെ കമന്റിയവർക്കിട്ട് താങ്ങിയപ്പോ പറഞ്ഞത്, ഈ കൊച്ചിനെ പൊന്തിക്കുകയോ താഴെയിടുകയോ ചെയ്യാം പക്ഷെ, ദ്രോഹിക്കാൻ വന്നാൽ ഗാന്ധിയനല്ലെന്ന്. എഴുതാപ്പുറം വായിക്കല്ലെ..., ഇവിടെ കമന്റുന്ന ഏവരോടും കൂടിയാണ്. എന്റെ എഴുത്ത് കോപ്പിലെ എഴുത്താണെങ്കിൽ അത് പറയുക. കൊമ്പന്റെ സാറിന്റെ ബ്ലോഗിൽ ഞാൻ വന്ന് പോസ്റ്റിന് കമന്റ് എഴുതുന്നതിന് പകരം കമന്റെ എഴുതിയതിന് കമന്റെഴുതുന്നത് കോപ്പ് തിരിഞ്ചില്ല.
ആരെയും മോശം വാക്ക് ഉപയോഗിച്ചിട്ടില്ല. ചേട്ടൻ എന്ന് അവസാനമല്ല വിളിച്ചത്.., ഈ പാവം മണ്ണൂരാന്റെ പേരിലെന്തിനാ ഇത്ര ആക്രാന്തം??
ചെട്ടന്മ്മാരെ,അനോണിയായി വന്നാലേ രക്ഷയുല്ലൂന്നാ തോന്നുന്നേ. രണ്ടര വര്ഷായി ബ്ലോഗെഴുതുന്ന എനിക്ക് ഇനി അനോണി യായാല്‍ മതി. നിങ്ങളൊക്കെ കൂടി അനോണികളെ അല്ലെ പോക്കു, ഒരു പോസ്റ്റിനു ഇരുനൂറോളം കമണ്ട് വാരിക്കൊരിക്കുടുക്കും. വേറെ നല്ല പോസ്റ്റുകളൊന്നും നിങ്ങളെ കണ്ണില്‍ പെടില്ലല്ലോ.
ReplyDeleteആദ്യത്തെ കമന്റു ഇവിടെത്തന്നെ ഇടുന്നു. ഞാനും തുടങ്ങി.
@അക്ബർ: ചേട്ടാ.. ബൂലോകത്ത് ഏത് മണ്ണൂരാനും സ്പേസുണ്ട്. ഈ അനോനി എന്നു പറഞ്ഞാലെന്താ കോപ്പ്? ഒറിജിനൽ വിലാസമല്ലാത്തതെല്ലാം അനോനിയാണെങ്കിൽ ഈ മണ്ണൂരാന് മാത്രമല്ല അനോനി.. എത്ര ടൈപ്പ് അനോനികൾ..
ReplyDeleteഅനോനിയാകാം, എന്നാൽ ഈ കൊച്ച് മോശപെട്ട വാക്കൊന്നും പറഞ്ഞിട്ടില്ല, മോശം ചിത്രങ്ങളും കൊടുത്തിട്ടില്ല. ചിത്രം കൊടുത്ത് പോസ്റ്റിടുക എന്നത് എന്റെ ശീലവുമല്ല.
@ എല്ലൂരാൻ.. അനോനിയാവാം.. പക്ഷെ സംസ്കാരമില്ലാത്ത വാക്കുകൾക്ക് ഇവിടെ സ്പേസ് അനുവദിക്കില്ല.
ReplyDelete@ സോണി : ചേട്ടൻ/ത്തി ഒരു അനോനിയല്ലെ? ശരിയായ വിലാസമാണോ ബ്ലോഗ് ഐഡിയിൽ നൽകിയിരിക്കുന്നത്…
ReplyDeleteഅപ്പോള്‍ കണ്ണൂരാന്‍, മണ്ണൂരാന്‍, ഇതാ ഇപ്പൊ എല്ലൂരാന്‍... ഇനി ആരുണ്ട് ഊരാന്‍?
ReplyDeleteപിന്നെ, ഞാന്‍ അനോണി അല്ല. എന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുള്ളതെല്ലാം ശരിയാണ്. എന്നെ നേരില്‍ അറിയുന്ന പലരും ഇവിടെ ഉണ്ട്. താങ്കള്‍ ഇവിടെ പുതിയ ആളല്ല എന്ന് എനിക്കറിയാം. അപ്പോള്‍ ഈ ചോദ്യം.... ഒരു ചോദ്യത്തിന് മാത്രം!
ചേച്ചി : കുറച്ച് പേർ അറിഞ്ഞാൽ അനോനിയല്ലാതാവുമെങ്കിൽ ഈ കൊച്ചിനെ കുറച്ച് പേർക്കറിയാം.. ഇനിയും കുറച്ച് പേർക്ക് കൂടി പറഞ്ഞ് കൊടുക്കാം...
ReplyDeleteഅനോനി നല്ലതാണെന്ന് വാദമില്ല. എന്നാൽ ഒരു തിരുത്തിന് വേണ്ടി.. ചിലത് നേർക്ക് നേരെ പറയാനൊക്കില്ല., ഈ കൊച്ച് വളർന്നുവന്ന ഒരു സംസ്കാരമുണ്ട്.. അതിൽ അസഭ്യങ്ങളുണ്ടാവില്ല. അസഭ്യങ്ങളില്ലാതെ എനിക്ക് തോന്നിയ കൊള്ളികളുമായി കോപ്പ് കൂട്ടുന്നു..കൂട്കൂട്ടുന്നു...
ഈ കൊച്ച്, കൊച്ച് എന്ന് സ്വയം വിളിക്കുന്നത് വല്ലാതെ അരോചകമായി തോന്നുന്നു. എനിക്ക് അനോണികളോട് പ്രത്യേകവിരോധം ഒന്നുമില്ല. അത് അവരവരുടെ ഇഷ്ടം. പിന്നെ, പറഞ്ഞുകൊടുക്കാതെ ഒരാള്‍ നമ്മെ അളക്കുക. അതിലാണ് കാര്യം. ശരി, അപ്പോള്‍ പിന്നെ കാണാം.
ReplyDeleteതുടക്കം മോശമായില്ല ..
ReplyDeleteഅനിയന്‍ ഇത് വരെ കഷ്ടപ്പെട്ട് എഴുതിക്കൊണ്ടിരുന്ന ഒറിജിനല്‍ ബ്ലോഗിനേക്കാള്‍ കൂടുതല്‍ കമന്റുകള്‍ ഇവിടെ കിട്ടാന്‍ സാധ്യതയുണ്ട് :)
ആരംഭ ശൂരത്ത്വം ആകാതിരുന്നാല്‍ മതിയായിരുന്നു ,,:)
അതെ..!! സൂപ്പറ് തുടക്കം...!!
ReplyDeleteആശംസകള്‍ നേരുന്നൂ....
കൊച്ചേ...വായിച്ചു കേട്ടോ. കമന്റുകളും വായിച്ചു.
ReplyDelete@ രമേശ് അരൂര്‍ : ചേട്ടന്റെ ഉദ്ഘാടനം മോശായില്ല. അർത്ഥ വ്യാപ്തികൊണ്ടും തമാശകൊണ്ടും ഒന്നൊന്നര കമന്റായിരുന്നു.. നമ്മൾ മലയാളികളെ കുറിച്ച് അലോചിച്ച് കുറേ ചിരിച്ചു.. മലയാളികളുടെ ബ്ലഡിലുള്ളത് മാറ്റി എടുക്കാൻ ആർക്കെങ്കിലും കഴിയുമോ?!
ReplyDeleteനന്ദിയോടെ...
നല്ല തുടക്കം തന്നെ എല്ലാ ആശംസകളും ...
ReplyDeleteകണ്ണൂരാന്‍ ,കയ്യൂരാന്‍ ,എല്ലൂരാന്‍ ,ഇറച്ചിയൂരാന്‍ ,പല്ലൂരാന്‍ ,മോക്കൂരാന്‍ ..അനോണിയാകാന്‍ ബ്ലോഗില്‍ പേരുകള്‍ ഇനിയും ഭാക്കി .. കമന്ടുകൊണ്ടും ,മെയില് കൊണ്ടും ഈ അനോനിമാരെ തോല്‍പ്പിക്കാന്‍ നിങ്ങല്‍ക്കാവില്ല വില്ല മക്കളേ ...ബൂലോകം വിശാലമാണ് ..അവിടെ ഗൂഗിള്‍ എര്‍ത്തില്ല .ജി പി ആര്‍ സും..
ReplyDelete------------------------------
ദക്ഷിണ നെഞ്ചില്‍ ചവിട്ടി .അപ്പോള്‍ അരങ്ങേറ്റം ...? യ്യോ എന്തൊക്കെ കാണണം ..ശക്തി തരണെ..
സ്വയം പേരില്ലാത്തവര്‍ തൂലികാ നാമത്തില്‍ എഴുതട്ടെ.. മേല്‍വിലാസം ഇല്ലെങ്കില്‍ നമുക്കെന്ത. എഴുതുന്നവന്റെ ചൊരുക്ക് അല്ല മറിച്ച് എഴുത്തിന്റെ ഭംഗി അല്ലെ നമുക്ക് വേണ്ടത്.. വിമര്‍ശങ്ങള്‍ മാത്രം ആക്കാതെ പാരകള്‍ മാത്രം ആകാതെ.. നല്ല ലേഖനങ്ങളുമായി ഈ ബൂലോകത്ത് സ്വന്തം പേര് വിളിച്ചു പറയണം എന്ന് തോന്നല്‍ ഉണ്ടാക്കുന്ന വിധം ഈ ബ്ലോഗ് വളരട്ടെ എന്ന് ആശംസിക്കുന്നു.
ReplyDeleteതാന്കള്‍ ഉദേശിച്ച ബ്ലോഗ് ഏതെന്നു പകല്‍പോലെ വ്യക്തം.
ReplyDeleteപക്ഷെ അതിനിത് ഉര്‍വശീശാപം ഉപകാരമാവാനെ തരമുള്ളൂ.
അഥവാ താങ്കളുടെ ഉദേശ്യത്തിന്റെ നേര്‍വിപരീതഫലമേ ലഭിക്കൂ എന്നര്‍ത്ഥം.
ഹാസ്യം താങ്കള്‍ക്കു നല്ലോണം വഴങ്ങുമെന്ന് എഴുത്ത് തെളിയിക്കുന്നു. പോസ്റ്റുകള്‍ വ്യക്തിനിഷ്ഠമാക്കാതെ എഴുതുക .
മറ്റുള്ളതൊക്കെ വിട്ടേക്കൂ.. നല്ലത് ഇപ്പോഴും അതിജീവിക്കും.
നേരിനേ നേരംവെളുക്കൂ എന്നല്ലേ....
(എന്റെ എല്ലൂരാന്‍ വന്നിട്ട് കാര്യമില്ല. ഞാന്‍ എല്ലില്ലാത്തവനാ)
ഹ ഹ ..കണ്ണൂരാന്‍, മണ്ണൂരാന്‍, എല്ലൂരാന്‍ എനിക്ക് അറിയാവുന്ന അടുത്ത ഊരാന്‍ അനില്‍ പനച്ചൂരാന്‍ ആണ് :-) എന്തായാലും തുടക്കം കൊള്ളാം..കൊണ്ടും കൊടുത്തും ബൂലോകത്ത് നല്ലൊരു ഭാവി ആശംസിക്കുന്നു.A
ReplyDeleteതൊടക്കം കണ്ടിറ്റ് കലക്കൂന്നണല്ല തോന്നണു. ബരിന്‍, ബരിന്‍, കുത്തിരിക്ക്.
ReplyDeleteസാറ് ഫുലിയായിരുന്നല്ലേ !!
ReplyDeleteനിങ്ങളാള് പുല്യാണല്ലോ മന്ശേനേ,പുപ്പുല്യാണലോ ? ആരൊക്ക്യാ ബടെ കമന്റീരിക്കണേ ? ബൂലോക മഹാമഹന്മാരൊക്കെണ്ടലോ ?
ReplyDeleteരസമുണ്ട് ട്ടോ. വായിക്കാൻ.
കണ്ണൂരാൻ,എല്ലൂരാൻ,മൂക്കൂരാൻ,ചെവിയൂരാൻ,മണ്ണൂരാൻ,കല്ലൂരാൻ അങ്ങനെ എന്റ്ഹൊരൂട്ടം പേരുകളാ,ഇട്ത്ത് അമ്മാനാടാൻ ? അല്ലേ ?
'അതല്ലടീ, ബ്ലോഗിന്റെ കാര്യാ.. നല്ല ചിരിപ്പിക്ക്‌ണത് എഴ്തണം.. ഞാൻ കുറേ നൊക്ക്യേതാ.. ചിരിക്കാനാ മാർകറ്റ്.
എന്നാ ഇന്നച്ചായന്റേതൊ, ജഗതീടെയൊ ഡയലോഗ് എടുത്ത് കാച്ച്...,'
ആശംസകൾ.
അതല്ലടീ, ബ്ലോഗിന്റെ കാര്യാ.. നല്ല ചിരിപ്പിക്ക്‌ണത് എഴ്തണം.. ഞാൻ കുറേ നൊക്ക്യേതാ.. ചിരിക്കാനാ മാർകറ്റ്.
ReplyDeleteഎന്നാ ഇന്നച്ചായന്റേതൊ, ജഗതീടെയൊ ഡയലോഗ് എടുത്ത് കാച്ച്...,
ങ്ങളാള് പുല്യായിരുന്നല്ലേ,ഒരു പുപ്പുലി ?
ആരൊക്ക്യാ ഇബടെ കമന്റിടാൻ വന്നേര്ക്ക്ണ് ?
രസമുണ്ട് ട്ടോ വായിക്കാൻ.
പേരുകളെടുത്ത് അമ്മാനമാടാൻ എന്തൊക്കെയുണ്ട് കയ്യിൽ ?
മണ്ണൂരാൻ,കയ്യൂരാൻ,ചെവിയൂരാൻ,മൂക്കൂരാൻ,കല്ലൂരാൻ,പല്ലൂരാൻ അങ്ങനെയെത്ര കൊസറാക്കൊള്ളി പേരുകൾ ?
ന്തായാലും നന്നായിക്ക്ണു,നാളീം വേണം.!
ആശംസകൾ.