Friday, July 29, 2011

ദാസന്റെ ഇന്റർവ്യൂവും അകത്തെ പാടത്തെ കാളപൂട്ടും..


ക്ലാ ക്ലീ ക്ലൂ....  മണ്ണൂരാൻ തിരിഞ്ഞ് നോക്കി....അതാ മുറ്റത്തൊരൂ മൈന...
മൈന എന്നെ മൈന്റ് ചെയ്യുന്നില്ലല്ലൊ... അവൾക്ക് ഞാൻ പണിയിടുന്നുണ്ട്...

ഹാ.. ഇതാര്... അച്ചായാ, രാവിലെ തന്നെ കിളികളെ നോക്കി നടത്തം തുടങ്ങിയോ...?

.. ജോസൂട്ടി, ഇതെന്റെ ജ്വാലിയല്ലെ.. പക്ഷി നിരീക്ഷണം...

ജോളിയായ ജോലിയൊക്കെയാവാം, ജ്വാലയാകാതിരുന്നാൽ മതി.  എന്താ മൈനയെ തന്നെ വല്ലാതെ തുറിച്ച് നോക്കുന്നെ??

മൈനയുടെ നോട്ടമത്ര ശരിയല്ല, മൈനക്കൊരൂ കാമകണ്ണുണ്ട്.,...

ഈശ്വാ.... പക്ഷി നിരീക്ഷണം എവിടെകാണോ....  മൈനക്കും കാമകണ്ണോ?!

ജോസൂട്ടീ, മണ്ണൂരാനോടെന്തെങ്കിലും പറഞ്ഞൊ? എന്റെ കോൺസൻട്രേഷൻ മൈനയിലായതിനാൽ വ്യക്തായി കേട്ടില്ല..

എന്തൊരൂ ചൂട്..., സൂര്യനസ്തമിക്കാറായി.. എന്നീട്ടും ചൂടിനൊരൂ കൊറവൂല്ല്യാന്ന് പറയുകായിരുന്നു...

എനിക്കിപ്പോ താൻ പറേണ ചൂടൊന്നും അറിയാന്മേല... ഞാൻ വേറെ ചൂടിലാ...

അതെന്നതാ???

എന്റെ മണ്ണൂരില് കുറേ കിളികള് വരാറുണ്ട്.. നന്നായി ചിലക്കാറുമുണ്ട്...എന്നാൽ മൈനയുടെ ചിലക്കല് കേൾക്കാറില്ല...

ഒഹൊ.. അപ്പൊ മൈന മൌനിയായതോണ്ടാ അതിനെ കുറ്റം പറഞ്ഞത്...

ജോസൂട്ടി..., താൻ നടന്നൊ... നിനക്കൊന്നും പക്ഷി ശാസ്ത്രം തിരിയേല്ല്ല...എന്നെ കൊണ്ട് പറയിപ്പിക്കേണ്ട.

അതാ നല്ലത്...ഞാൻ പോണ്.. വായീന്ന് സംസ്കാര സമ്പന്നമായ വാക്കല്ലെ വരൂ.., വല്ലതും  പറഞ്ഞാ ജോസൂട്ടി മാത്രല്ല, ഭാഷ തിരിയാത്ത കിളികള് വരെ ചെവിട് പൊത്തി പറന്നു കളയും..

എടാ, ജോസുട്ടീ... മണ്ണൂരാന് നെലയും വെലയും കിട്ടുന്നത് അങ്ങിനെ ചിലത് പറയുമ്പോഴാ...  നല്ലത് ചെയ്യാനും പറയാനും എത്ര ആൾകാരുണ്ട്... അവരാരെങ്കിലും പ്രശസ്തിയില് ആയോ?  കാലിയായിട്ടും ഇന്നും വീരപ്പനെ അറിയാത്ത കുട്ട്യേളുണ്ടൊടേ...

അച്ചായൻ ഒന്നും പറഞ്ഞീല്ല, ജോസുട്ടി ഒന്നും കേട്ടീല്ല,  ഞാൻ വഴിക്ക് വന്നീട്ടുമില്ല... നിങ്ങൾ കുന്തവും പിടിച്ച് മൈനയുടെ കണ്ണും നോക്കിയിരുന്നൊ... പിന്നെ, ഇങ്ങിനെ തുറിച്ച് നോക്കി ഞരമ്പ് വലിഞ് കേറും.. ഇപ്പൊ തന്നെ അത്യാവശ്യം ഞരമ്പ് രോഗം കാണുന്നുണ്ട്...


സ്ക്രീന് : രണ്ട്

അല്ല.. ദാസനല്ലെ ഇത്, വടക്കെ പാടത്തെ കിളിപിടിത്തമൊക്കെ കഴിഞ്ഞൊ? എങ്ങോട്ടാ ഈ രാത്രിയാവാൻ നേരത്ത്?

അഹ്! ജോസൂട്ടനോ? ഞാനൊരാളെ കാണാനാ.. ഒരു ഇന്റർവ്യൂ കിട്ടാൻ കുറേയായി നടക്കുന്നു..,

ഈ കുന്ത്രതാണ്ടം കൈയ്യിന്ന് വിടുന്ന പരിപാടിയില്ലല്ലെ..? ഇന്റർവ്യൂ എടുക്കുമ്പോ ഫോട്ടേം വേണം..എന്നാലെ ഒരു ഒരിതുണ്ടാവൂ...

ഇന്റർവ്യൂവിന് ഫോട്ടൊ എടുക്കാന് മണ്ണൂരാൻ സമ്മതിക്കോന്നറ്യേല്ല. എന്നാലും ശ്രമിക്കേം ചെയ്യാം, പോകുന്ന വഴിക്ക് വല്ല കിളികളെ കാണുകയാണെങ്കിൽ ഫോട്ടൊ എടുക്കാമെന്നും കരുതി.

നിങ്ങൾക്ക് കിളികള് വീക്നസ് തന്നെ.., നല്ലതാ, നാടോടിയായും പുതിയ പതിപ്പായും വരുന്ന എത്ര കിളികളെയാ നിങ്ങളാ മാലോകർക്ക് പരിചയപെടുത്തിയത്.. മാത്രമല്ല, പീഡനത്തിനിരയായ കിളികളെ കുറിച്ച് കിളികളുടെ അഭിപ്രായമാരായുകയും അകത്തെ പാടത്ത് കൂട്ടായ ചർച്ചകളും നടത്തിയിരുന്നല്ലൊ.. അതൊക്കെ കണ്ടപ്പോൾ ഈ ജോസൂട്ടി വിചാരിച്ച്, കിളികളുടെ ദയനീയ അവസ്ഥ അറിഞ്ഞ് വാൽമീകി എഴുതിയപോലെ വല്ല ബ്ലോഗായണമൊക്കെ എഴുതുമെന്ന്

ഞാനും വിചാരിച്ചതാ.. പിന്നെ വാൽമീകി എഴുതിയത് പോലെ പിന്നേം എഴുതിയാൽ ആളുകളെന്ത് പറയും, കോപ്പിയടിയാണെന്ന്.. എന്റെ ദുഖം ആർക്കെങ്കിലുമറിയോ കിളികളെ ഓർക്കുമ്പോ കിഡ്‌നിയിൽ കല്ല് കുടുങ്ങിയ പോലെയാ.. വേദന പറഞ്ഞറിയിക്കാൻ പറ്റില്ലല്ലൊ.

എന്നാ വേഗം ആ മഞ്ഞുപാടത്തേക്ക് ചെല്ല്.. അവിടെ ഉണ്ട് മണ്ണൂരാൻ കിളികളെ നോട്ടമിട്ടിരിക്കുന്നു.. കണ്ടിട്ട് ആ ഇരിത്തം അത്ര ശരിയല്ല..

മണ്ണൂരാനോ?! മൂപ്പരെ തേടിയാണ് ഞാനും ഇറങ്ങിയത്.. ഈ വഴിക്ക് ഉണ്ടാവുമെന്ന് പറഞ്ഞു..

ഒഹ്.. അതു ശരി..,  വേഗം പൊയ്കോളൂ.., അല്ലെങ്കിൽ ബ്ലോഗായണം എഴുതേണ്ടി വരും.., അനുഭവിക്കാനുള്ളത് ഞങ്ങളാ..!


സ്ക്രീന് മൂന്ന് :

ദാസാ.., വല്ലാത്ത പിണിയാണ് ചെയ്തത്.. കോപ്പിലെ ഇന്റർവ്യൂ.., നിങ്ങള് പോകുമ്പഴേ ഞാൻ പറഞ്ഞു, മണ്ണൂരാന് ഞരമ്പും തുറിപ്പിച്ചിരിക്കാണ്.. ആ ഇരിപ്പ് കാണ്ടിരുന്നെങ്കിൽ കിഡ്നി പൊട്ടിപോകും.  എന്നീട്ട്...!

ജോസൂട്ടി, ഞാൻ വേഗം ചെന്നു കണ്ടപ്പഴും അവന് ആ ഇരിപ്പ് തന്നായിരുന്നെ എന്നെ കണ്ടപ്പോ മട്ട് മാറി വേഗം ഇന്റർവ്യൂവിന് റെഡ്യായി..  നേർക്ക് നേരെ ചോദിച്ചാൽ മണ്ണൂരാൻ പറയില്ല. ഇന്റർവ്യൂന്ന് കേട്ടപാതി മൂപ്പര് വീണ്.. എനിക്കാണേൽ ആകെ ഫോട്ടൊ പിടിക്കുന്ന പണ്യേ അറിയൂ, എന്നാലും ഇന്റർവ്യൂ നൽകോ എന്നു വെറുതെ ഒരു ചോദ്യം തട്ടിവിട്ടു, ഈ ടീവീലും പത്രത്തിലും നടക്കുന്ന ഇന്റർവ്യൂ ഓർത്താണെന്നറ്യേല്ല, മൂപ്പർ വീണ്.. ചോദിച്ച ലൌട്ടിനെല്ലാം ആക്രാന്തത്തോടെ പറഞ്ഞ് കേറി..

ഒഹൊ... ഇന്റർവ്യൂവിൽ മഞ്ഞകിളി കുറിച്ച് എഴ്തീട്ടുട്ണല്ലൊ.. അതും നിങ്ങള് ചോദിച്ചിട്ടുണ്ടാവും..?!

ജോസൂട്ടി.., കിളികളെ കുറിച്ച് എന്തെങ്കിലും ചോദിക്കാതിരിക്കാൻ ഈ ദാസന് കഴിയോ.., ഞാൻ ചോദിച്ച് കുടുങ്ങി.. ചെങ്കില് തറക്ക്‌ണതല്ലെ പറഞ്ഞത്.. കിളികളെകുറിച്ചായതോണ്ട് ഇറക്കാനും വയ്യ, മണ്ണൂരാനായതോണ്ട് തുപ്പാനും വയ്യ. മണ്ണൂരാന് എവിടെ എന്ത് വിളിച്ച് പറയണമെന്നറീല്ല, വായീൽ വരുന്നത് വലിച്ച് കീറും.. ബൂലോകര് പറഞ്ഞീട്ട് എത്ര എഡിറ്റ് ചെയ്ത്.. ഇനീം എത്ര കെടക്കുന്നു..ശരിക്കും പറഞ്ഞാൽ റ്റുശങ്കുവിലാ...

എന്നാലും വേണ്ടായിരുന്നു.., ബ്ലോഗായണം  പ്രതീക്ഷിച്ച് പേടിയോടെ നിന്ന ഞങ്ങൾക്ക് അകത്തെ പാ‍ടത്ത് കണ്ട്രോൾ വിട്ട ചർച്ചയാ കിട്ടിയത്. ദാസനെ കുറിച്ചുണ്ടായിരുന്ന മതിപ്പൊക്കെ പോയി... ഇനി ഏത് പുഴയിൽ കുളിച്ചാൽ ആ കറ പോകും?!!

17 comments:

  1. കഥ ഒന്നിനോടും ചേർത്ത് വായിക്കേണ്ട, പേരുകൾ തിരിച്ചോ കുറച്ചോ വായിക്കരുത്. നിങ്ങൾക്ക് ഓരോന്ന് തോന്നുന്നതാ....

    ReplyDelete
  2. ശൈലി കൊള്ളാം പക്ഷെ കാര്യമായൊന്നും മനസിലായില്ല..

    ReplyDelete
  3. ഇത് തിരിയേണ്ടവർക്ക് തിരിയും.. അല്ലാത്തവർ നട്ടം തിരിയും..

    @മാഡ് : സോറീട്ടൊ.., അടുത്തതിൽ ശരിയാക്കാം. :)

    ReplyDelete
  4. എനിക്കും തിരിഞ്ഞില്ല.

    ReplyDelete
  5. എനിക്ക് തിരിഞ്ഞു... തിരിയാത്തവര്‍ നട്ടം തിരിയട്ടെ അല്ലെ.. മണ്ണൂരാന്‍ ആള് പുലിയാണ് കേട്ടോ. സൂക്ഷിച്ചാല്‍ ദുഖിക്കെണ്ടാ.:))

    ReplyDelete
  6. അകത്തെ പാ‍ടത്ത് ദാസന്‍ ,ക്യാമറ ,ഇന്റര്‍വ്യൂ ഇപ്പൊ എനക്കും കൊറച്ചു കൊറച്ചു തിരിഞ്ഞു വന്നു :-)

    ReplyDelete
  7. എന്താ ശരിക്കും ഉദ്ദേശിച്ചത് ?

    ReplyDelete
  8. ഹ..ഹ..ഹാ..
    എല്ലാമേ പൊരിഞ്ചാച്ച്‌..

    നല്ല അടി നാട്ടിൽ കിട്ടില്ലേ, കോമൺ സെൻസേ? ടിക്കറ്റെടുത്ത്‌ ബൂലോകത്ത്‌ വന്ന് വാങ്ങണോ?

    നല്ല ശൈലി! അക്ഷര തെറ്റുകൾ കുറച്ച്‌ ശ്രദ്ധിയ്ക്കാനുണ്ട്‌..

    ReplyDelete
  9. എന്തായാലും ഇതിത്തിരി 'കടന്ന' കൈ ആയിപ്പോയി.... 'മൊട'യാണു കേട്ടാ... 'എട'പെടും.....

    ഭാവന കൊള്ളാം... ഒഴുക്കിനിത്തിരി സ്പീഡ് കുറവായിരുന്നെങ്കിലും...

    ReplyDelete
  10. സ്മാള്‍ തീഫ് !

    (കിളികളെ പറ്റി എഴുതുന്നതൊക്കെ സൂക്ഷിച്ചു വേണം...അവരല്ലേ ബ്ലോഗായണത്തിന്റെ ശക്തി !)

    ReplyDelete
  11. സറ്റയര്‍ നന്നായ്..
    നല്ല ഭാവന തന്നെ..!
    എന്നാലും ഒന്നു കൂടെ ടൈറ്റ് ആയിട്ടുള്ള അവതരണവും ശക്തമായ എന്‍ഡിംഗും കൂടെ വേണമായിരുന്നു എന്നഭിപ്രായമുണ്ട്.

    പിന്നെ ആ പറഞ്ഞ ദാസന്റെ കാര്യം..
    അതിലിത്തിരി വിയോജിപ്പുണ്ട്..
    സറ്റയറാണെങ്കിലും സത്യവിരുദ്ധമാവരുതല്ലോ..
    അയാളൊരിക്കലും പെണ്‍‌വീക്നസ്സുകാരനല്ല..
    ബൂലോകത്തെ ഒരു വനിതാ ബ്ലോഗ്ഗറുമായും അയാള്‍ക്കൊരു ചാറ്റിംഗ് ബന്ധം പോലുമില്ല..ഒരാള്‍ പോലും അയാളൊരു മോശം വാക്കുപയോഗിച്ചു എന്നും പറയില്ല..
    പിന്നെ..
    ആ ഇന്റര്‍‌വ്യൂവിനു ശേഷം അയാളതില്‍ ഇടപെടാത്തത് എന്ത് എന്നൊന്നാലോചിക്കാം..
    അത് കുറച്ച് നീണ്ട വിഷയമാണ്..
    ഒരു ബ്ലോഗ്ഗര്‍ : ഇന്റര്‍‌വ്യൂവിനു മുമ്പും അതിനു ശേഷവും.

    ഞെട്ടിക്കുന്നത് പിന്നേയുമുണ്ട്...

    പക്ഷേ അതിനു മുമ്പ് അയാളുടെ ബ്ലോഗ്ഗ് പറ്റുമെങ്കില്‍ ഒന്ന് വായിക്കുക..
    പടം പിടിക്കാന്‍ മാത്രമല്ല അതിനേക്കാള്‍ നന്നായ് മറ്റു പലതിനുമാവുമെന്ന്
    മനസ്സിലാക്കാനാവും..

    ആ അറിവ് ഉണ്ടാവുന്നത് തെറ്റിദ്ധരിച്ചവര്‍ക്ക് വളരെ നല്ലതാണ്...

    നന്ദി...!

    ReplyDelete
  12. ഒരു കാര്യം കൂടെ..
    ഇന്റര്‍‌വ്യൂ...
    അത് പുള്ളീ പണ്ട് തുടങ്ങിയ പണിയാ..
    ബേപ്പൂര്‍ സുല്‍ത്താന്‍ തൊട്ട് കുറേയേറെ സാഹിത്യകാരന്മാരെ..
    സൂപ്പര്‍-മെഗാ താരങ്ങളെ തൊട്ട് കുറേയേറെ നടീ നടന്മാരെ..ചലച്ചിത്ര കലാകാരന്മാരെ..
    പഴയ വീക്കിലികളില്‍ എവിടേയെങ്കിലുമൊക്കെ അതൊക്കെ ഇപ്പഴും കാണുമായിരിക്കും..
    ഒടുവില്‍ ദാ എല്ലാം കഴിഞ്ഞ് ഈ ഗള്‍ഫിലും വെച്ച് ചെയ്തു നാട്ടിലെ ചില കൊമ്പന്മാരെ...

    ചോദ്യങ്ങളൊക്കെ ഒന്നൂടെ വായിക്കൂ...
    അപ്പഒ കുറച്ചൊക്കെ പിടികിട്ടേണ്ടതാണല്ലോ മാഷേ..

    ReplyDelete
  13. ഇപ്പോ മനസ്സിലായീ...ഇപ്പോഴാണ് നൌഷാദ് അകമ്പാടത്തിന്റെ കമന്റില്‍ ലിങ്ക് ചെയ്ത് ഇന്റര്‍വ്യൂ വായിച്ചതും അവിടത്തെ വാദകോലാഹലങ്ങള്‍ കണ്ടതും... എല്ലാം ഒരു “കണ്ണൂസി”നെ ച്ചൊല്ലി...അല്ലേ.

    (എങ്കില്‍!!!! ആരാണീ കോമണ്‍സെന്‍സ്? ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ..അപ്പോള്‍..യുറീക്കാ!!!!.ദൈവമേ എന്റെയൊരു ബുദ്ധി)

    എന്നെ തല്ലാന്‍ വരരുത്. എന്റെ പൊട്ടപ്പുത്തിയില്‍ തോന്നുന്ന ഒരു കാര്യം പറയാം. ഈ ബ്ലോഗ് വണ്ടി മുമ്പോട്ട് പോണമെങ്കില്‍ ഈ പെട്രോള്‍ മാത്രം പോരാ. അല്ലെങ്കില്‍ ഇഞ്ചനടിച്ച് നിന്നുപോവും.

    ReplyDelete
  14. ഹ ഹ ഹ..
    സറ്റയര്‍ ഇഷ്ടപ്പെട്ടു.. സത്യമെന്തായാലും മാന്യമായ് പെരുമാറുന്നതാണ് മാന്യതയുടെ ആദ്യപടി..

    ReplyDelete
  15. സംഗതി കൊള്ളാല്ലോ... അപ്പോള്‍ ഇമ്മാതിരി കുറെ പോസ്റ്റുകള്‍ ഉണ്ടല്ലേ.....
    മണ്ണൂരാനും മൈനയും ചെല്ലക്കിളികളും...ഹ ഹ ഹാ....

    ReplyDelete
  16. എന്താണിവിടെ സംഭവിച്ചത് ? ഒന്നും മനസ്സിലായില്ല .എന്തായാലും ഞാനൊരു കാര്യം പറയാം. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))

    ReplyDelete
  17. എടാ, ജോസുട്ടീ... ഈ മണ്ണൂരാന് നെലയും വെലയും കിട്ടുന്നത് അങ്ങിനെ ചിലത് പറയുമ്പോഴാ... നല്ലത് ചെയ്യാനും പറയാനും എത്ര ആൾകാരുണ്ട്... അവരാരെങ്കിലും പ്രശസ്തിയില് ആയോ? കാലിയായിട്ടും ഇന്നും വീരപ്പനെ അറിയാത്ത കുട്ട്യേളുണ്ടൊടേ...

    സംഗതി എനിക്കെന്തോ എവിടെയോ ഓടി,പക്ഷെ ഇതിന്റുദ്ദേശം മാത്രമങ്ങ് തിരിഞ്ഞില്ലാ. കുറേ നോക്കി പക്ഷെ എനിക്കീ വായിക്കുന്ന രസമല്ലാതെ മറ്റൊന്നും ഇതിൽ വായിക്കാൻ കഴിഞ്ഞില്ല. പിന്നെ അധികം ബുദ്ധ്യൊന്നൂല്ല്യാത്ത ടീമാണേയ്. അതോണ്ട് ഇത്രേ മനസ്സിലായള്ളൂ.
    കൊള്ളാം നന്നായിട്ടുണ്ട്.
    ആ പോട്ടം പിടിക്ക്ണ ആളടെ ഇന്റെർവ്യൂവും മറ്റും.
    പുടികിട്ടീ മാനേ പുടികിട്ടീ.
    ആശംസകൾ.

    ReplyDelete